Advertisement

സുഡാന്‍ കലാപം; പൗരന്മാരെയും വിദേശികളേയും ഒഴിപ്പിച്ച് യുഎഇ

April 27, 2023
Google News 2 minutes Read
Sudan crisis

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്നും രാജ്യത്തെ പൗരന്മാരെയും വിദേശപൗരന്മാരെയും ഒഴിപ്പിച്ച് യുഎഇ. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിച്ചത്. 19 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് യുഎഇ രക്ഷാ മാര്‍ഗ്ഗമൊരുക്കിയത്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനുമുന്‍പായി വിദേശപൗരന്മാർക്ക് യുഎഇ താമസ സൗകര്യമൊരുക്കി.

സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, രോഗബാധിതര്‍ തുടങ്ങിയവർക്ക് ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ മുന്‍ഗണന നല്‍കിയതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

സുഡാന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനും സുഡാനില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്കും മുൻകൈ എടുക്കുമെന്ന് അറിയിച്ച യുഎഇ മേഖലയില്‍ സമാധാനവും രാഷ്ട്രീയ സുസ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും സൂചിപ്പിച്ചു.

Story Highlights: Sudan crisis: UAE announces evacuation of citizens, needy groups from 19 countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here