പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ അക്രമം: യുവാവ് പിടിയിൽ

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ താമസക്കാരനായ ചക്കരക്കൽ മുഴപ്പാലയിലെ പൂക്കണ്ടി ഹൗസിൽ പി. ഷമലിനെയാണ് (38) പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ഭാര്യ പൊലീസിനെ വിളിച്ച് പരാതിപ്പെട്ടത് അന്വേ ഷിക്കാൻ എത്തിയതായിരുന്നു പൊലീസ്.
എസ്.ഐ കെ.വി. സതീശൻ, സിവിൽ പൊലീസ് ഓഫീസർ സോജി അഗസ്റ്റിൻ എന്നിവർക്കു നേരെ പ്രകോപിതനായി പാഞ്ഞടുത്ത ഷമൽ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഷമലിന് കൈക്കും നെറ്റിക്കും മുറിവേറ്റു. അറസ്റ്റിലായ ഷമലിനെ പരിയാരം മെഡി. കോളജിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാ ക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Story Highlights: Youth arrested on charge of attacking police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here