Advertisement

എന്തുകൊണ്ട് കാട്ടാന ആക്രമണം വ്യാപകമാകുന്നു; ഏഷ്യൻ ആനകളുടെ ആവാസവ്യവസ്ഥയുടെ 64 ശതമാനവും നഷ്ടമായതായി പുതിയ പഠനം

April 28, 2023
Google News 3 minutes Read
Asian elephants lost 64 % of their suitable habitat

ഇടുക്കിയിൽ അരിക്കൊമ്പന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, എന്തുകൊണ്ട് കാട്ടാന ശല്യം വർധിക്കുന്നു എന്ന ചോദ്യം പ്രസക്തമാവുകയാണ്. ഏഷ്യൻ ഭൂഖണ്ഡത്തിലെ ആനകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയുടെ 64 ശതമാനവും നഷ്ടമായതായാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ( Asian elephants lost 64 % of their suitable habitat ).

1700 മുതൽ ഇങ്ങോട്ടുള്ള കണക്ക് നോക്കുമ്പോൾ ആനകൾ വിഹരിച്ചിരുന്ന 850 ദശലക്ഷം ഏക്കറിലധികം ഭൂമിയാണ് മനുഷ്യൻ പലപ്പോഴായി കൈയേറിയിരിക്കുന്നത്. വ്യാഴാഴ്ച Scientific Reportsൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ദക്ഷിണേഷ്യയിലെ കൊളോണിയൽ കാലഘട്ടത്തിലെ ഭൂമിയുടെ ഉപയോഗം മുതൽ ഇങ്ങോട്ടുള്ള പല ഘടകങ്ങളും ആനയുടെ ആവാസവ്യവസ്ഥ തകരുന്നതിന് കാരണമായിട്ടുണ്ട്. ജീവശാസ്ത്രപരമായി പരിശോധിച്ചാൽ, കാട്ടാനകളെ സംബന്ധിച്ചിടത്തോളം അവയുടെ ആവാസവ്യവസ്ഥ പരമ പ്രധാനമാണെന്നും ആനകളെ “ഇക്കോസിസ്റ്റം എൻജിനീയർമാർ” എന്നാണ് അറിയപ്പെടുന്നതെന്നും കാലിഫോർണിയ സർവകലാശാലയിലെ പരിസ്ഥിതിശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസർ ഷെർമിൻ ഡി സിൽവ പറയുന്നു. elephant conservation nonprofit Trunks & Leavesന്റെ സ്ഥാപകൻ കൂടിയാണ് ഷെർമിൻ ഡി സിൽവ.

Read Also: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണം?; തീരുമാനം കൈക്കൊണ്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി

മനുഷ്യന്റെ ഇടപെടലിന്റെ ഭാ​ഗമായി കാലക്രമേണെ ഏഷ്യയിലെ ഭൂപ്രകൃതി വലിയ രീതിയിൽ മാറുകയാണെന്ന് അസിസ്റ്റന്റ് പ്രൊഫസർ ഷെർമിൻ ഡി സിൽവ അവരുടെ പഠനത്തിൽ പറയുന്നു. 1600കളുടെ അവസാനത്തിലും 1700കളുടെ തുടക്കത്തിലും ആനകൾക്ക് “വലിയ മാറ്റം” സംഭവിക്കാൻ തുടങ്ങിയിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

കൊളോണിയൽ കാലഘട്ടത്തിൽ ആരംഭിച്ച ഭൂവിനിയോഗ സമ്പ്രദായങ്ങളാണ് യൂറോപ്പിലെ വ്യാവസായിക വിപ്ലവത്തിന് വഴിയൊരുക്കിയത്. ഇത് ലോകമെമ്പാടുമുള്ള വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുന്നതിന് കാരണമായെന്നും ഡി സിൽവ വ്യക്തമാക്കുന്നു. ഇപ്പോൾ ആനകൾക്ക് അനുയോജ്യമായ ഭൂപ്രകൃതിയുടെ മൂന്നിൽ രണ്ട് ഭാഗവും നഷ്ടപ്പെട്ട് കഴിഞ്ഞുവെന്നാണ് പഠനം.

ഇന്ത്യ, ചൈന, ബംഗ്ലാദേശ്, തായ്‌ലാൻഡ്, വിയറ്റ്‌നാം, സുമാത്ര എന്നിവിടങ്ങളിലെ ആനകളുടെ ആവാസവ്യവസ്ഥയുടെ പകുതിയിലധികലവും നഷ്ടപ്പെട്ടതായി ഗവേഷകർ പറയുന്നു. ഇതിൽ തന്നെ ചൈനയിലും ഇന്ത്യയിലുമാണ് ആനകളുടെ ആവാസവ്യവസ്ഥ കൂടുതൽ നശിച്ചത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഏഷ്യൻ ആനകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Asian elephants lost 64 % of their suitable habitat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here