Advertisement

എ രാജയ്ക്ക് താത്ക്കാലിക ആശ്വാസം; നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

April 28, 2023
Google News 2 minutes Read
Devikulam MLA A Raja HC verdict stay

ദേവികുളം മുൻ എംഎൽഎ എ രാജയ്ക്ക് താത്ക്കാലിക ആശ്വാസം. എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. ജൂലൈ വരെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ ലഭിച്ചു. കേസ് ഇനി പരിഗണിയ്ക്കുന്നത് ജുലൈയിലാണ്. ( Devikulam MLA A Raja HC verdict stay )

എ. രാജയ്ക്ക് നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാം. ശമ്പളവും അലവൻസും എന്നാൽ അന്തിമ വിധിയ്ക്ക് അനുസ്യതമായിരിക്കും. വോട്ട് ചെയ്യാനും രാജയ്ക്ക് അവകാശം ഉണ്ടാകില്ല.

2021ൽ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഫട്ടത്തിൽ തന്നെ എ രാജയുടെ ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. എ രാജ സമർപ്പിച്ചത് വ്യാജ ജാതിസർട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയർന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.

പട്ടിക ജാതി, പട്ടിക വർഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളല്ലെന്ന് നോമിനേഷൻ നൽകിയ ഘട്ടത്തിൽ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. എ രാജ മതപരിവർത്തനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. ദീർഘകാലം എംഎൽഎയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഐഎം ഇത്തവണ യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചത്.

Story Highlights: Devikulam MLA A Raja HC verdict stay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here