“എന്റെ കേരളം” പ്രദർശന വിപണന മേള ഇടുക്കിയിൽ ആരംഭിച്ചു; മെയ് നാലിന് സമാപനം

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന “എന്റെ കേരളം 2023” പ്രദർശന വിപണന മേള ഇടുക്കിയിൽ ആരംഭിച്ചു. മെയ് നാലിനാണ് സമാപനം. ചെറുതോണി വി.എച്ച്.എസ്.എസ് വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് പ്രദർശന വിപണന മേള നടത്തുക. ഏപ്രിൽ 29 മുതൽ രാവിലെ 10ന് കോളേജ് വിദ്യാർത്ഥികൾക്കായി വർക് ഷോപ്പുകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് സെമിനാറുകളും നടക്കും.
ഏപ്രിൽ 29ന് വൈകിട്ട് ഏഴ് മണിക്ക് ആട്ടം കലാസമിതിയുടെ ചെമ്മീൻ മ്യൂസിക് ബാൻഡ് ഫ്യൂഷൻ സംഗീത പരിപാടി നടക്കും. ഏപ്രിൽ 30-ന് വൈകിട്ട് ഏഴ് മണിക്ക് ഡാൻസ് ആൻഡ് മ്യൂസിക് മെഗാ ഷോയും മെയ് ഒന്നിന് ഗൗരി ലക്ഷ്മി മ്യൂസിക് ബാൻഡിന്റെ പരിപാടിയും നടക്കും.
Read Also: എന്റെ കേരളം പ്രദർശന വിപണനമേള വയനാട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ
മെയ് രണ്ടിന് വൈകിട്ട് ഏഴ് മണിക്ക് “കനൽ” അവതരിപ്പിക്കുന്ന നാടൻ സംഗീതം. മെയ് മൂന്നിന് രാത്രി ഏഴ് മണിക്ക് ഉല്ലാസ് പന്തളം, നോബി എന്നിവർ നയിക്കുന്ന കോമഡി മെഗാഷോ “ഉല്ലാസരാവ്”. മെയ് നാലിന് വൈകീട്ട് ഏഴ് മണിക്ക് ആൽമരം മ്യൂസിക് ബാൻഡ് സംഗീത പരിപാടി നടത്തും. പ്രദർശന വിപണന മേളയോടൊപ്പം കലാപരിപാടികൾ, സെമിനാറുകൾ, ഭക്ഷ്യമേള എന്നിവ നടക്കും. പ്രവേശനം സൗജന്യം.
Story Highlights: ente keralam 2023 exhibition in Idukki district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here