എന്റെ കേരളം പ്രദർശന വിപണനമേള വയനാട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ

എന്റെ കേരളം പ്രദർശന വിപണന മേളയുടെ വയനാട് ജില്ലാതല ഉദ്ഘാടനം നടന്നു. ഇന്ന് വൈകീട്ടായിരുന്നു ഉദ്ഘാടനം. വനം മന്ത്രി എ.കെ ശശീന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്. എന്റെ കേരളം വയനാട് മേളയോട് അനുബന്ധിച്ച് വിപിൻ സേവ്യർ നയിക്കുന്ന ഏക് ജാ ഗാലാ ലൈവ് മ്യൂസിക് ഫെസ്റ്റ് നടന്നു. ( ente keralam wayanad )
സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന മേളയിൽ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാനം കൈവരിച്ച മികവുകളും നേട്ടങ്ങളും അവതരിപ്പിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടങ്ങളും സംയുക്തമായാണ് എന്റെകേരളം മേള നടത്തുന്നത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് എറണാകുളത്ത് ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിൽ മേള ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ സേവനങ്ങളും സൗജന്യമായി വളരെ വേഗത്തിൽ ഇവിടെ നിന്നും ലഭ്യമാകുന്ന വിധമാണ് മേള ഒരുക്കിയത്. ഓരോ ജില്ലയിലും ചുരുങ്ങിയത് 7 ദിവസം വീതം മേള നടക്കും. സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദർശന സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ പ്രശസ്തരായ കലാകാരന്മാർ നയിക്കുന്ന കലാപരിപാടികൾ എന്നിവ മേളയുടെ മാറ്റുകൂട്ടും. എന്റെ കേരളം പ്രദർശന വിപണന മേളയുടെ സന്ദേശം എല്ലാവരിലുമെത്തിക്കാൻ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രചരണ പരിപാടികൾ നടക്കും.
Story Highlights: ente keralam wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here