Advertisement

കാഴ്ചകളുടെ വസന്തം തീർത്ത് ആശ്രാമം മൈതാനം ; ‘എന്റെ കേരളം’ പ്രദർശന വിപണമേളയ്ക്ക് കൊല്ലത്ത് സമാപനം

May 20, 2025
Google News 2 minutes Read

രണ്ടാം പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സൗജന്യ സേവനങ്ങളും അടക്കം ഒട്ടേറെ കാഴ്ചകളുമായി ആശ്രാമം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം ‘ പ്രദർശന വിപണന മേളയ്ക്ക് കൊല്ലത്ത് സമാപനം. കുടുംബശ്രീ ഏകോപിപ്പിക്കുന്ന ഫുഡ് കോർട്ടും മേളയിൽ ഉൾപ്പെടുത്തിയിരുന്നു.

Read Also: വൈവിധ്യങ്ങളാൽ സമ്പന്നം ; ‘എന്റെ കേരളം ‘ പ്രദർശന വിപണന മേളയ്ക്ക് കണ്ണൂരിൽ സമാപനം

മേളയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു.മേളയിൽ നാഷനൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ ‘കരൾ സംരക്ഷണം ആയുർവേദത്തിലൂടെ’ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. ‘അറിയാം കർക്കടകത്തിലെ ആരോഗ്യത്തെ’ പുസ്തകത്തിന്റെ പ്രകാശന കർമ്മവും നിർവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ. എ.അഭിലാഷ്, നാഷനൽ ആയുഷ് മിഷൻ ഡിപിഎം ഡോ. പൂജ, ഡോ. രശ്മി എസ്.രാജ്, ഡോ. റസിയ, ഡോ. എം.കെ.അരുൺ മോഹൻ, ഡോ. ആര്യ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

മേളയിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള ക്യാംപ് എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കോർപറേഷൻ ചെയർപഴ്സൻ എം.വി.ജയഡാലി അധ്യക്ഷയായി. ഭിന്നശേഷി ക്ഷേമ കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ.മൊയ്തീൻകുട്ടി, ജില്ലാ സാമൂഹികനീതി ഓഫിസർ എ.കെ.ഹരികുമാരൻ നായർ, കേരള സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ജെ.ജെ.ഗായത്രി, ഭിന്നശേഷി ക്ഷേമ കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗിരീഷ് കീർത്തി, ഒ.വിജയൻ എന്നിവരും പ്രസംഗിച്ചു.

Read Also: ‘Ente Keralam ‘ exhibition and marketing fair concludes in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here