ഇന്ത്യയും സുഡാനും തമ്മിലുള്ള നല്ല ബന്ധം തുടരും; വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍
![Good relations between India and Sudan will continue; V Muraleedharan](https://www.twentyfournews.com/wp-content/uploads/2023/04/Untitled-design-2023-04-28T024601.814.jpg?x52840)
ഇന്ത്യയും സുഡാനും തമ്മിലുള്ള നല്ല ബന്ധം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സുഡാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ കാവേരിക്ക് സൌദി ഗവമെന്റിന്‍റെ ഭാഗത്ത് നിന്നും നിര്‍ലോഭമായ സഹകരണമാണ് ലഭിക്കുന്നത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സഹകരണമെന്നും മന്ത്രി ജിദ്ദയില്‍ പറഞ്ഞു. ( Good relations between India and Sudan will continue; V Muraleedharan ).
സുഡാനിലെ ഇന്ത്യന്‍ എംബസിയില്‍ റെജിസ്റ്റര് ചെയ്തവരോ ബന്ധപ്പെടുന്നവരോ ആയി 3400-ഓളം ഇന്ത്യക്കാരുണ്ട്. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇവരെ പരമാവധി നേരത്തെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ജിദ്ദയില്‍ പറഞ്ഞു. സുഡാനില്‍ നിന്നും 7 ബാച്ചുകളിലായി ജിദ്ദയിലെത്തിയ 1257 ഇന്ത്യക്കാരില്‍ 606 പേര്‍ ഇന്ത്യയിലെത്തി.
സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് സൗദി ഗവണ്മെന്റ് നിര്‍ലോഭമായ സഹകരണമാണ് നല്‍കുന്നത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സഹകരണമെന്നും മന്ത്രി പറഞ്ഞു. സുഡാനുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. ഇത് നില നിര്‍ത്തുന്നതിനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.
Read Also: കലാപം തുടരുന്ന സുഡാനിൽ നിന്നും ജിദ്ദയിലെത്തിയത് ആയിരത്തിലധികം ഇന്ത്യക്കാർ; ജിദ്ദയിൽ നിന്നും ഇന്ത്യയിലെത്തിയത് അറുനൂറിലേറെ പേർ
ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ സഹായിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തിന് മന്ത്രി നന്ദി പറഞ്ഞു. 2 കപ്പലുകളും 5 വിമാനങ്ങളുമാണ് ഇതുവരെ ഇന്ത്യക്കാരെ ജിദ്ദയില്‍ എത്തിക്കാന്‍ സര്‍വീസ് നടത്തിയത്. 575 പേര്‍ കപ്പല്‍ വഴിയും ബാക്കിയുള്ളവര്‍ വിമാന മാര്‍ഗവും ജിദ്ദയിലെത്തി. കലാപം തുടരുന്ന സുഡാനിൽ നിന്നും ആയിരത്തിലധികം ഇന്ത്യക്കാർ ഇതുവരെ ജിദ്ദയിലെത്തി. അറുനൂറിലേറെ പേരെ ഇതുവരെ ജിദ്ദയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.
ഓപറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും നിരവധി ഇന്ത്യക്കാരാണ് ഇന്നും ജിദ്ദയിലെത്തിയത്. 128 യാത്രക്കാരുമായി ഇന്ത്യൻ എയർ ഫോഴ്സിൻറെ സി 130 വിമാനം ഇന്നലെ പുലർച്ചെ ജിദ്ദയിലെത്തി. സുഡാനിൽ നിന്നുള്ള നാലാമത്തെ വിമാനമാണിത്. 297 ഇന്ത്യക്കാരുമായി സുഡാനിൽ നിന്നുള്ള രണ്ടാമത്തെ കപ്പലും ഇന്ന് ജിദ്ദയിലെത്തി. രക്ഷാ ദൌത്യത്തിന് നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ സംഘത്തെ സ്വീകരിച്ചു.
കപ്പലുകളിലും വിമാനങ്ങളിലുമായി 6 ബാച്ചുകൾ ഇതുവരെ ജിദ്ദയിലെത്തി. 1100ഓളം ഇന്ത്യക്കാരെയാണ് ഇതുവരെ സുഡാനിൽ നിന്നു രക്ഷപ്പെടുത്തി ജിദ്ദയിൽ എത്തിച്ചത്. ജിദ്ദയിലെത്തിയ ഇന്ത്യക്കാർ വിശ്രമത്തിന് ശേഷം ഘട്ടം ഘട്ടമായി നാട്ടിലേക്കു തിരിക്കുകയാണ്. 360 പേരെ ഇന്നലെ ജിദ്ദയിൽ നിന്നു ഡൽഹിയിലെത്തിച്ചിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിൻറെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ഇന്ന് 246 പേർ ജിദ്ദയിൽ നിന്നും മുംബൈയിലേക്ക് തിരിച്ചു.
Story Highlights: Good relations between India and Sudan will continue; V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here