Advertisement

കലാപം തുടരുന്ന സുഡാനിൽ നിന്നും ജിദ്ദയിലെത്തിയത് ആയിരത്തിലധികം ഇന്ത്യക്കാർ; ജിദ്ദയിൽ നിന്നും ഇന്ത്യയിലെത്തിയത് അറുനൂറിലേറെ പേർ

April 28, 2023
Google News 3 minutes Read
More than a thousand Indians came to Jeddah from Sudan

കലാപം തുടരുന്ന സുഡാനിൽ നിന്നും ആയിരത്തിലധികം ഇന്ത്യക്കാർ ഇതുവരെ ജിദ്ദയിലെത്തി. അറുനൂറിലേറെ പേരെ ഇതുവരെ ജിദ്ദയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ( More than a thousand Indians came to Jeddah from Sudan ).

ഓപറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും നിരവധി ഇന്ത്യക്കാരാണ് ഇന്നും ജിദ്ദയിലെത്തിയത്. 128 യാത്രക്കാരുമായി ഇന്ത്യൻ എയർ ഫോഴ്സിൻറെ സി 130 വിമാനം ഇന്നലെ പുലർച്ചെ ജിദ്ദയിലെത്തി. സുഡാനിൽ നിന്നുള്ള നാലാമത്തെ വിമാനമാണിത്. 297 ഇന്ത്യക്കാരുമായി സുഡാനിൽ നിന്നുള്ള രണ്ടാമത്തെ കപ്പലും ഇന്ന് ജിദ്ദയിലെത്തി. രക്ഷാ ദൌത്യത്തിന് നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ സംഘത്തെ സ്വീകരിച്ചു.

Read Also: സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ കുടുംബം ജിദ്ദയിലെത്തി; സ്വീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍

കപ്പലുകളിലും വിമാനങ്ങളിലുമായി 6 ബാച്ചുകൾ ഇതുവരെ ജിദ്ദയിലെത്തി. 1100ഓളം ഇന്ത്യക്കാരെയാണ് ഇതുവരെ സുഡാനിൽ നിന്നു രക്ഷപ്പെടുത്തി ജിദ്ദയിൽ എത്തിച്ചത്. ജിദ്ദയിലെത്തിയ ഇന്ത്യക്കാർ വിശ്രമത്തിന് ശേഷം ഘട്ടം ഘട്ടമായി നാട്ടിലേക്കു തിരിക്കുകയാണ്. 360 പേരെ ഇന്നലെ ജിദ്ദയിൽ നിന്നു ഡൽഹിയിലെത്തിച്ചിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിൻറെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ഇന്ന് 246 പേർ ജിദ്ദയിൽ നിന്നും മുംബൈയിലേക്ക് തിരിച്ചു.

Story Highlights: More than a thousand Indians came to Jeddah from Sudan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here