കളമശ്ശേരി കണ്ടെയ്‌നർ റോഡിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട്; മൂന്ന് വാഹനങ്ങൾ കുടുങ്ങി

കളമശ്ശേരി കണ്ടെയ്‌നർ റോഡിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട്. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. ഓടയിലേക്ക് വെള്ളം ഒഴുകുന്ന വശത്ത് പ്ലാസ്റ്റിക്കുകൾ വന്നു അടഞ്ഞതാണ് കാരണം. ഒരു കാർ ഉൾപ്പടെ മൂന്ന് വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. ( kalamassery container road water logging )
ഇന്നലെയാണ് ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ വേനൽ മഴ എത്തിയത്. രാത്രി 8 മണിയോടെ ആരംഭിച്ച മഴ രാത്രി വൈകിയും പെയ്തു. ഒറ്റ മഴയിൽ തന്നെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
നന്നായി പെയ്യുന്ന ഒരു മഴയോടെ തന്നെ കൊച്ചിയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലാകുന്ന കാഴ്ചയാണ് ഈയിടെയായി കണ്ടുവരുന്നത്.
Story Highlights: kalamassery container road water logging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here