Advertisement

പരുമല പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി; തെരച്ചിൽ തുടരുന്നു

April 28, 2023
Google News 2 minutes Read
Plus Two Student Goes Missing in Pamba River

പത്തനംതിട്ടയിലെ പരുമല പമ്പാ നദിയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിലിനെയാണ് (16) കാണാതായത്. പരുമല പമ്പാ നദിയിൽ അരയൻപറമ്പിൽ കടവിൽ പത്തോളം കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയതാണ് ആദിൽ. ( Plus Two Student Goes Missing in Pamba River ).

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

കുളിക്കുന്നതിനിടെ പെട്ടെന്ന് കയത്തിൽ മുങ്ങി താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പുളികീഴ് പൊലിസും തിരുവല്ല അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Story Highlights: Plus Two Student Goes Missing in Pamba River

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here