പ്രസംഗത്തിനിടെ പള്ളിയിൽ നിന്നും വാങ്കുവിളി; പ്രസംഗം നിർത്തി രാഹുൽ ഗാന്ധി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാലിയെ അഭിസംബോധന ചെയ്യവെ പള്ളിയിൽ നിന്നും വാങ്കുവിളി ഉയർന്നപ്പോൾ സംസാരിക്കുന്നത് നിർത്തിവച്ച് രാഹുൽ ഗാന്ധി. കർണാടകയിലെ മംഗളൂരു ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധി ആസാൻ (പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം) സമയത്ത് തന്റെ പ്രസംഗം നിർത്തിയത്.(Rahul gandhi stop his speech while azaan)
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
സംഭവത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. വാങ്കുവിളി അവസാനിച്ച ശേഷമാണ് രാഹുൽ പ്രസംഗം പുനരാരംഭിച്ചത്. 2022ൽ ജമ്മു കശ്മീരിലെ ബരമുള്ളയിൽ കേന്ദ്രമന്ത്രി അമിത് ഷായും വാങ്കുവിളിക്കിടെ പ്രസംഗം നിർത്തിവെച്ചിരുന്നു. അതുപോലെ, 2017 ഡിസംബറിൽ ഗുജറാത്തിൽ നടന്ന ഒരു റാലിയിൽ അടുത്തുള്ള പള്ളിയിൽ നിന്ന് ആസാൻ കേട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം അൽപ്പനേരം നിർത്തിവച്ചിരുന്നു.
Story Highlights: Rahul gandhi stop his speech while azaan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here