Advertisement

”ഡി ബി നൈറ്റ്” ചാപ്റ്റർ 2; തലസ്ഥാനത്തെ സംഗീതപൂരത്തിന് മണിക്കൂറുകൾ മാത്രം: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

April 29, 2023
Google News 2 minutes Read
dB night by flowers chapter 2 April 29 30 TRIVANDRUM

”ഡി ബി നൈറ്റ്” ചാപ്റ്റർ 2 എന്ന പേരിൽ നടക്കുന്ന തലസ്ഥാനത്തെ സംഗീതപൂരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകിട്ട് 4.30 നാണ് സംഗീത നിശ അരങ്ങേറുക. രണ്ടുദിവസം നിൽക്കുന്ന സംഗീത നിശ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക. ബുക്ക് മൈ ഷോയിലൂടേ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ( dB night by flowers chapter 2 April 29, 30 TRIVANDRUM ).

ഇപ്പോൾ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. മ്യൂസിക് ബാൻഡുകളുടെ പ്രാക്ടീസ് സെഷൻ സജീവമായി നടക്കുകയാണ്. സംസ്ഥാനത്തെ പ്രധാന ബാൻഡുകൾ എല്ലാം ഒന്നിച്ച് അണിയിച്ചൊരുക്കുന്ന സംഗീത നിശ 2 ദിവസം നീണ്ടു നിൽക്കും.

Read Also: കോഴിക്കോടിനെ സംഗീത ലഹരിയിലാഴ്ത്തി ഡി ബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്; സംഗീത നിശയ്ക്ക് മികച്ച സ്വീകരണം

ഫ്‌ളവേഴ്‌സ് ഡി.ബി നൈറ്റിന്റെ ആദ്യഭാഗം കോഴിക്കോട് അരങ്ങേറിയിരുന്നു. ശനി, ഞായർ ദിവസങ്ങളിലായി കേരളത്തിലെ പ്രമുഖ ബാൻഡുകൾ ഇവിടെ സംഗീത വിസ്മയം തീർക്കും. ഇതിനായി കനകക്കുന്ന് നിശാഗന്ധിയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

തൈക്കുടം ബ്രിഡ്ജ്, ജോബ് കുരിയൻ ലൈവ്, ഗൗരി ലക്ഷ്മി, ബ്രോധ വി, തിരുമാലി തഡ്വയ്സർ, ഇവൂജിൻ ലൈവ്, അവിയൽ, വെൻ ചായ് മെറ്റ് ടോസ്റ്റ്, പൈനാപ്പിൾ എക്സ്പ്രസ്, തകര, ദ ബിയേർഡ് ആന്റ് ദ ഡെറിലിക്ട്സ് തുടങ്ങിയ തകർപ്പന് ബാന്റുകളാണ് സംഗീത വിരുന്ന് ഒരുക്കുന്നത്. ബുക്ക് മൈ ഷോയിലൂടേ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. പ്രിയപ്പെട്ട ബാൻഡുകൾ ഒരുമിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് തലസ്ഥാനത്തെ സംഗീത ആസ്വാദകർ.

Story Highlights: dB night by flowers chapter 2 April 29, 30 TRIVANDRUM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here