ഡ്രൈവര്‍ക്ക് ബോധം നഷ്ടമായി; സ്‌കൂള്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് പതിമൂന്നുകാരന്‍

ഡ്രൈവര്‍ക്ക് ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസ് സുരക്ഷിതമായി ഓടിച്ച് 13കാരന്‍. അറുപത്തിയാറ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്നതിനിടയിലാണ് സ്‌കൂള്‍ ബസ് ഡ്രൈവര്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അബോധാവസ്ഥയിലായത്. ധൈര്യം സംഭരിച്ച് ഉടന്‍ തന്നെ പതിമൂന്നുകാരനായ വിദ്യാര്‍ത്ഥി ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു.(Driver lost consciousness 13 year old boy takes control of school bus)
മിഷിഗണിലെ വാറന്‍ സിറ്റിയിലെ കാര്‍ട്ടന്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. അറുപതിലധികം കുട്ടികളുടെ ജീവന്‍ സംയോജിതമായ ഇടപെടലിലൂടെ രക്ഷിച്ച പതിമൂന്നുകാരന് മിഷിഗണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധികൃതരും നന്ദിയും അഭിനന്ദനവുമറിയിച്ചു. വിദ്യാര്‍ത്ഥിയുടെ വീരോചിതമായ ഇടപെടലില്‍ അഭിമാനം തോന്നുന്നുവെന്ന് വാറന്‍ കൗണ്‍സിലര്‍ ജോനാഥന്‍ ലാഫെര്‍ട്ടി പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം കാര്‍ട്ടന്‍മിഡില്‍ സ്‌കൂളില്‍ നിന്ന് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബസ് ഡ്രൈവര്‍ അബോധാവസ്ഥയിലായതും തലകറങ്ങി വീണതും. അസ്വസ്ഥത ഉണ്ടായി അല്‍പസമയത്തിനകം തന്നെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും തളര്‍ന്നുവീഴുകയും ചെയ്തു. ബസിന്റെ നിയന്ത്രണം വിട്ടതോടെ വിദ്യാര്‍ത്ഥികള്‍ നിലവിളിക്കുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങളടങ്ങിയ വിഡിയോയും പുറത്തുവന്നു.
Read Also: പാകിസ്താനിൽ പെൺമക്കളുടെ മൃതദേഹം പീഡിപ്പിക്കപ്പെടാതിരിക്കാൻ കല്ലറ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ
ഈ സമയത്താണ് ഡിലന്‍ എന്ന വിദ്യാര്‍ത്ഥി ഡ്രൈവര്‍ സീറ്റിലേക്ക് ഓടിയെത്തി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ബസ് ചവിട്ടി നിര്‍ത്തി കൂട്ടുകാരുടെ ജീവന്‍ രക്ഷിച്ച ഡിലനെയും കുടുംബത്തെയും അധികൃതര്‍ പ്രശംസിച്ചു.
Story Highlights: Schoolboy steers school bus to safety after driver passes out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here