യുഎസില്‍ വീടിനുള്ളില്‍ വെടിവയ്പ്പ്; 8 വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ ടെക്‌സസില്‍ വീടിനുനേരെയുണ്ടായ വെടിവയ്പ്പില്‍ എട്ടുവയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.(Five killed including children in US Texas home shooting)
വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.30 ന് ക്ലീവ്‌ലാന്‍ഡില്‍ നിന്ന് സംഭവത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു കോള്‍ ലഭിച്ചു. എന്നാല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റ നിലയില്‍ അഞ്ചുപേരെ കണ്ടെത്തുകയായിരുന്നു.
Read Also: ഡ്രൈവര്‍ക്ക് ബോധം നഷ്ടമായി; സ്‌കൂള്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് പതിമൂന്നുകാരന്‍
പ്രതിയെന്ന് സംശയിക്കുന്നയാള്‍ ആയുധധാരിയായ മെക്‌സിക്കന്‍ പൗരനാണെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം കൊല്ലപ്പെട്ടവരുടെ പേരോ ഐഡന്റിറ്റിയോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നാല് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
Story Highlights: Five killed including children in US Texas home shooting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here