Advertisement

അപകീര്‍ത്തി കേസ്, രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും

April 29, 2023
Google News 3 minutes Read
gujarat-high-court-to-hear-rahul-gandhi-s-appeal-today

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും നേരത്തെ ജസ്റ്റിസ് ഗീതാ ഗോപി പിന്മാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ചിന് മുന്നില്‍ ഹര്‍ജി എത്തിയത്.(Gujarat high court to hear rahul gandhis appeal today)

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന അവശ്യം സൂറത്ത് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. അനുകൂല വിധി ഉണ്ടായാല്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത് ചോദ്യം ചെയ്യാന്‍ സാധിക്കും.

Story Highlights: Gujarat high court to hear rahul gandhis appeal today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here