സോളാര്‍ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണൻ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ . കായംകുളം രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസില്‍ നിന്നാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് ഹരികൃഷ്ണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇയാളുടെ കാറില്‍ നിന്ന് ഒരു കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ഡിവൈഎസ്പിയായിരുന്ന ഹരികൃഷ്ണന്‍ സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഹരികൃഷ്ണനെതിരെ ഉണ്ടായിരുന്നു.
Story Highlights: Rt. DySP harikrishnan found dead at railway track in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here