Advertisement

എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു

April 29, 2023
Google News 3 minutes Read
ani twitter locked

എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റർ പ്രവർത്തിപ്പിക്കാനുള്ള കുറഞ്ഞ പ്രായ പരിധിയെന്ന മാനദണ്ഡം പാലിക്കാത്തതിന് പിന്നാലെയാണ് നടപടി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ് എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് തുറക്കുമ്പോൾ കാണുന്നത്. ( Twitter locks news agency ANI account )

എഎൻഐ എഡിറ്റർ സ്മിത പ്രകാശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ‘7.6 മില്യൺ ഫോളോവേഴ്‌സുള്ള ിന്ത്യയുടെ ഏറ്റവും വലിയ ന്യൂസ് ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നു’- സ്മിത കുറിച്ചു.

ട്വിറ്ററിന് ലഭിച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നതിങ്ങനെ ‘ട്വിറ്റർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണമെങ്കിൽ കുറഞ്ഞത് 13 വയസെങ്കിലും ആകണം. എന്നാൽ നിങ്ങൾ ഈ മ്‌നദണ്ഡം പാലിക്കുന്നില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ അക്കൗണ്ട് പൂട്ടുകയും ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും’.

ദക്ഷിണേഷ്യയിലെ മുൻനിര മാധ്യമായ എഎൻഐയ്ക്ക് ഇന്ത്യയിലും പുറത്തുമായി നൂറിലേറെ ബ്യൂറോകളാണ് ഉണ്ടായിരുന്നത്.

Story Highlights: Twitter locks news agency ANI account

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here