ഡല്‍ഹിക്ക് തോല്‍വി തന്നെ; ഹൈദരാബാദിന് 9 റണ്‍സ് വിജയം

വീണ്ടും തോല്‍വി ഏറ്റുവാങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഒമ്പത് റണ്‍സിനാണ് ഡല്‍ഹിക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയം. അക്‌സര്‍ പട്ടേല്‍ അവസാന ശ്രമത്തില്‍ ആഞ്ഞുപിടിച്ചെങ്കിലും വിജയം കാണാന്‍ ഇത്തവണയും ഡല്‍ഹിക്കായില്ല.(Delhi capitals lost against Hyderabad)
20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 197 റണ്‍സെടുത്തപ്പോള്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനേ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞുള്ളൂ. ഡല്‍ഹിയുടെ നായകന്‍ ഡേവിഡ് വാര്‍ണര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ സാള്‍ട്ടും മാര്‍ഷും പുറത്തായതും മധ്യനിര പരാജയപ്പെട്ടതും ഡല്‍ഹിക്ക് നിരാശ സമ്മാനിച്ചു.
Read Also: എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ഓപ്പണര്‍ അഭിഷേക് ശര്‍മ 67 റണ്‍സെടുത്തു. ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഹൈദരാബാദിന്റെ സ്‌കോര്‍ 190 കടത്തിയത്. എട്ട് മത്സരങ്ങളില്‍ നിന്നും ഡല്‍ഹിയുടെ ആറാം തോല്‍വിയാണിത്. എട്ട് മത്സരങ്ങളില്‍ നിന്ന് ഹൈദരാബാദിന്റെ മൂന്നാം ജയവുമാണ്. ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമതും രാജസ്ഥാന്‍ റോയല്‍സ് പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
Story Highlights: Delhi capitals lost against Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here