11വയസുകാരിയെ വിവാഹം ചെയ്ത 40കാരൻ അറസ്റ്റിൽ
11 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 40 കാരൻ അറസ്റ്റിൽ. ബിഹാർ ലക്ഷ്മിപൂർ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.(11 Year old girl married 40 year old man arrest)
പെൺകുട്ടിയുടെ മാതാവിന് പ്രതി രണ്ട് ലക്ഷം രൂപ കടമായി നൽകിയിരുന്നു. എന്നാൽ ഇത് തിരിച്ചടയ്ക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല.
തുടർന്നാണ് പ്രതി പ്രായപൂർത്തിയാകാത്തയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ മൈർവ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
എന്നാൽ, തങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നാണ് പെൺകുട്ടിയും പ്രതിയും പറയുന്നത്. ഇയാൾക്ക് മറ്റൊരു ഭാര്യ കൂടിയുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു
Story Highlights: 11 Year old girl married 40 year old man arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here