Advertisement

അരിക്കൊമ്പൻ മേദകാനം ഭാഗത്ത്; പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ

May 1, 2023
Google News 1 minute Read
arikomban spotted at shanmukha dam

വനംവകുപ്പിന്റെ കൃത്യമായ നിരീക്ഷണത്തിൽ പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിയുകയാണ് ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പൻ കാട്ടാന. ഇന്നലെ വൈകിട്ട് അവസാനം കാണുമ്പോൾ മേദകാനം ഭാഗത്തുണ്ടായിരുന്നത്. ( arikomban spotted at medakanam )

ഇറക്കി വിട്ട സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരത്തിനുള്ളിൽ അരിക്കൊമ്പനുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. അരിക്കൊമ്പന്
തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തൽ നിന്നുണരുമെന്നാണ് വനവകുപ്പിൻറെ കണക്കൂ കൂട്ടൽ. ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

ശനിയാഴ്ച അർധരാത്രിയോടെ കുമളിയിലെത്തിച്ച ആനയെ പുലർച്ചെ അഞ്ചരയോടെയാണ് വനത്തിലേക്ക് വിട്ടത്. ദേഹത്ത് കണ്ടെത്തിയ നിസാര പരിക്കുകൾ ഒഴിച്ചു നിർത്തിയാൽ ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ദൌത്യസംഘം വ്യക്തമാക്കി. ആന സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തും വരെ നിരക്ഷണം തുടരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു. പതിമൂന്ന് മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അരിക്കൊമ്പൻ സുരക്ഷിത കേന്ദ്രത്തിലെത്തിയത്.

Story Highlights: arikomban spotted at medakanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here