Advertisement

യോ​ഗി മാതൃക നടപ്പാക്കും, ഹിന്ദുക്കൾക്കെതിരെ‌ സംസാരിക്കുന്നവരെ കൊല്ലും; ബിജെപി എംഎൽഎ

May 2, 2023
Google News 4 minutes Read
Basavanagouda Patil Yatnal

ഹിന്ദുക്കൾക്കെതിരെ‌ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന വിവാദ പ്രസ്താവനയുമായി കർണാടകയിലെ ബിജെപി എംഎൽഎ ബസവനഗൗഡ പാട്ടീൽ യത്നാൽ. കർണാടകയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിന്റെ മാതൃകയിൽ ഭരണം നടത്തുമെന്നും ബസവനഗൗഡ പറഞ്ഞു.(If you speak against hindus you will be shot says-karnataka bjp mla)

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

വിജയപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് വിവാദ പ്രസ്താവന നടത്തിയത്. കുറ്റവാളികളോടുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ സമീപനത്തെക്കുറിച്ചും സൂചിപ്പിച്ചായിരുന്നു ബസവനഗൗഡയുടെ പ്രസം​ഗം. പ്രസം​ഗത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു. കൈ കൊണ്ട് തോക്കുപോലെ ആം​ഗ്യം കാണിച്ചായിരുന്നു ബസവനഗൗഡയുടെ പരാമർശം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്ത നൽകിയിരുന്നു.

“ഇന്ത്യക്കെതിരെ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലും. അവരെ ജയിലിലേക്ക് വിടാനൊന്നും പോകുന്നില്ല, റോഡിൽ വച്ച് തന്നെ കാര്യങ്ങൾക്ക് തീരുമാനമാക്കും”. ബസവനഗൗഡ പറഞ്ഞു.

Story Highlights: If you speak against hindus you will be shot says-karnataka bjp mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here