കേരള സ്റ്റോറിയെ പിന്തുണച്ച് ജോണി നെല്ലൂരിൻ്റെ നാഷണൽ പ്രോഗ്രസീവ് പാർട്ടി

കേരള സ്റ്റോറി സിനിമയെ പിന്തുണച്ച് ജോണി നെല്ലൂരിൻ്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ നാഷണൽ പ്രോഗ്രസീവ് പാർട്ടി. വിവാദത്തിന് പുറകിലുള്ള ഹാലിളക്കത്തിന് പിന്നിൽ രാഷ്ട്രീയ ഇരട്ടത്താപ്പെന്ന് നാഷണൽ പ്രോഗ്രസീവ് പാർട്ടി നിലപാട് എടുത്തു. ‘ദി കേരള സ്റ്റോറി’യെ എതിർക്കുന്നത് കക്കുകളിയേയും, മീശ നോവലിനേയും അനുകൂലിച്ചവരാണെന്നും പാർട്ടിയുടെ നിലപാടിൽ വ്യക്തമാക്കി. National Progressive Party Endorses ‘Kerala Story’ Film
ദി കേരള സ്റ്റോറീസ് സിനിമക്ക് എതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. കേരള മുഖ്യമന്ത്രി പറഞ്ഞതുപോലെ വർഗീയ ധ്രുവീകരണമാണ് സിനിമയുടെ ലക്ഷ്യം എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സിനിമയല്ല, കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി. ഇന്ത്യയിലെ തന്നെ ഏറ്റവും മികവുറ്റ സാങ്കേതിക സംവിധാനങ്ങളും ഇൻഫ്രാസ്ട്രക്ചറും ഉള്ളതാണ് യഥാർത്ഥ കേരളത്തിൻറെ കഥ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ‘ദി കേരള സ്റ്റോറി’ സിനിമ വിവാദം ട്രെയ്‌ലർ വിവരണത്തിൽ തിരുത്തുമായി നിർമാതാക്കാൾ രംഗത്തെത്തി. 32,000 പെൺകുട്ടികളെ മതംമാറ്റി ഐഎസിൽ ചേർത്തു എന്നതിന് പകരം മൂന്ന് പെൺകുട്ടികൾ എന്നാക്കി മാറ്റി. ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. ഇന്നലെയാണ് ഈ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്.
Read Also: ദി കേരള സ്റ്റോറി: വർഗീയ ധ്രുവീകരണം ലക്ഷ്യം; ശക്തമായ പ്രതിഷേധം നടത്തുമെന്ന് സീതാറാം യെച്ചൂരി
ഇതിനിടെ, ‘ദി കേരള സ്റ്റോറി’ സിനിമ വിവാദം ട്രെയ്‌ലർ വിവരണത്തിൽ തിരുത്തുമായി നിർമാതാക്കാൾ രംഗത്തെത്തി. 32,000 പെൺകുട്ടികളെ മതംമാറ്റി ഐഎസിൽ ചേർത്തു എന്നതിന് പകരം മൂന്ന് പെൺകുട്ടികൾ എന്നാക്കി മാറ്റി. ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. ഇന്നലെയാണ് ഈ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്. മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ അഭിമുഖം പൂർണമായും നീക്കിക്കൊണ്ട് ദ കേരള സ്റ്റോറി സിനിമക്ക് ഇന്നലെയാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്.
Story Highlights: National Progressive Party Endorses ‘Kerala Story’ Film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here