ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; നടനും റിട്ട.ഡിവൈഎസ്പിയുമായ മധുസൂദനൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

കാസർഗോഡ് ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ട. ഡി.വൈ.എസ്.പി വി.മധുസൂദനൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ( retd dysp actor madhusoodanan rape attempt case )
കഴിഞ്ഞ ദിവസം പൊലീസ് ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും മധുസൂദനൻ ഹാജരായിരുന്നില്ല. പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. കേസിൽ വി.മധുസൂദനനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ബേക്കൽ പൊലീസ് ചുമത്തിയിട്ടുള്ളത്.
ആൽബത്തിൽ അഭിനയിക്കാൻ വന്ന യുവതിയെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്.
സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
Story Highlights: retd dysp actor madhusoodanan rape attempt case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here