25 വർഷമായി ഷാർജയിൽ കുടുങ്ങി സുരേന്ദ്ര ബാബു; ജീവിതം നയിക്കുന്നത് പാക്കിസ്ഥാൻ സ്വദേശിയുടെ കരുണയിൽ

കാൽ നൂറ്റാണ്ടിലധികമായി നാട്ടിലെത്താൻ സാധിക്കാതെ ഷാർജയിൽ മലയാളി ദുരിതത്തിൽ. തിരൂർ സ്വദേശി സുരേന്ദ്ര ബാബുവാണ് ഭക്ഷണവും ജോലിയുമില്ലാതെ ദുരിതം അനുഭവിക്കുന്നത്. വിവിധ രോഗങ്ങളാൽ വലയുന്ന സുരേന്ദ്രബാബു ഒരു പാക്കിസ്ഥാൻ സ്വദേശിയുടെ കരുണയിലാണ് ഇന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. The plight of Malayali in Sharjah: Surendra Babu’s tragic tale
1992 ൽ നിറയെ സ്വപ്നങ്ങളുമായി കടൽ കടന്നെത്തിയതാണ് മലപ്പുറം സ്വദേശി സുരേന്ദ്രബാബു. ഒരു കമ്പനിയിൽ ടെക്നിക്കൽ വിഭാഗത്തിൽ ജോലീയും ലഭിച്ചു. ആദ്യമൊന്നും പ്രശനങ്ങളില്ലായിരുന്നു. ഇങ്ങനെ വർഷങ്ങൾ മുന്നോട്ട് പോവുന്നതിനിടെ, ജോലി ചെയ്തിരുന്ന കമ്പനി തകർന്നു. അന്നു തുടങ്ങിയതാണ് സുരേന്ദ്രന്റെ ദുരിതം. 1998 മുതൽ സുരേന്ദ്രന് വിസയില്ല. അതിനിടയിൽ പാസ്പോർട്ടും കൈയ്യിലുണ്ടായിരുന്ന എല്ലാ രേഖകളും നഷ്ടപ്പെട്ടു. പിന്നീടിതുവരെ കൃത്യമായി ഒരു ജോലിയും നാട്ടിലെത്താനും സാധിച്ചിട്ടില്ല ഈ മനുഷ്യന്.
നാട്ടിൽ ആരോടും വിഷമങ്ങളറിയിക്കാതെ പലയിടങ്ങളിലും ചെറിയ ജോലികൾ ചെയ്ത് മുന്നോട്ട് പോവുന്നതിനിടയിലാണ് വില്ലനായി കൊവിഡ് രംഗത്തെത്തിയത്. അതിന് ശേഷം കിട്ടിയിരുന്ന ചെറിയ ജോലികളും കിട്ടാതായി. ഇന്നിപ്പോൾ നിരവധി അസുഖങ്ങളും കൂട്ടിനുണ്ട്. ദുരിതം കണ്ട് മനസ്സലിഞ്ഞ ഒരു പാക്കിസ്ഥാൻ സ്വദേശി നൽകിയ താമസയിടത്തിൽ അദ്ദേഹത്തിന്റ കരുണയിലാണ് ഇന്ന് സുരേന്ദ്രന്റെ ജീവിതം മുന്നോട്ട് പോവുന്നത്.
Read Also: ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ സ്ഥാപക പ്രസിഡന്‍റ് വക്കയിൽ ദാമോദരൻ അന്തരിച്ചു
സംസാരിക്കാൻ അടക്കം ബുദ്ധിമുട്ട് നേരിടുന്ന സുരേന്ദ്രബാബുവിന് നാട്ടിലുളള പ്രിയപ്പെട്ടവരുടെ അടുത്തേക്കെത്തണമെന്ന ഒരാഗ്രഹം മാത്രമാണ്ഇന്നുളളത് പക്ഷേ അതെങ്ങിന എന്നതാണ് ചോദ്യം. അസുഖങ്ങളേറെയുളളതിനാൽ അടിയന്തിരമായി ചികിത്സയും നടത്തേണ്ടതുണ്ട്.
Story Highlights: The plight of Malayali in Sharjah: Surendra Babu’s tragic tale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here