ജെഎൻയുവിലെ കേരള സ്റ്റോറി പ്രദർശനം ഗൗരവകരം; സൗകര്യം ഒരുക്കിയത് ജനാധിപത്യ വിരുദ്ധതയെന്ന് എ എ റഹീം

ജെഎൻയുവിലെ കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിൽ പ്രതികരണവുമായി എ എ റഹീം എംപി. കേന്ദ്ര സർവകലാശാലയിൽ പ്രദർശനം നടത്തിയത് ഗൗരവകരമായ വിഷയമാണ്. അതിന് വേണ്ടി അധികൃതർ സൗകര്യം ഒരുക്കിയത് ജനാതിപത്യ വിരുദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി അധികൃതർ ഇടപെട്ടതായും എംപി ആരോപണം ഉയർത്തി. AA Rahim on The Kerala Story Screening at JNU
കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ് സിനിമ എന്ന് റഹിം കൂട്ടിച്ചേർത്തു. മാതൃകാ സംസ്ഥാനത്തിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണം. ഇത് ആർഎസ്എസിൻറെ അജൻഡയാണ് ഈനും അദ്ദേഹം വ്യക്തമാക്കി. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ സിനിമ പ്രദർശിപ്പിക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയ്ക്കുമെന്നും എംപി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതിനിടെ, ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഹർജിക്കാർക്ക് ആക്ഷേപങ്ങൾ കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ബഞ്ച് നിർദേശിച്ചു.
വിവാദമായ ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് തമിഴ്നാട് ഇൻ്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധത്തിനും സംഘർഷത്തിനും സാധ്യതയുണ്ടെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്നലെയാണ് ദി കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതിയിലെത്തുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തകൻ ബി ആർ അരവിന്ദാക്ഷനാണ് ഹർജി നൽകിയത്. ഇന്ത്യയുടെ അഖണ്ഡത തകർക്കുന്ന ചിത്രം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
Story Highlights: AA Rahim on The Kerala Story Screening at JNU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here