കേന്ദ്ര അനുമതി ലഭിച്ചില്ല; മുഖ്യമന്ത്രിയുടെ യുഎഇ യാത്ര റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യുഎഇ സന്ദര്‍ശനം റദ്ദാക്കി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് യാത്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് ക്ഷണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇന്ത്യന്‍ എംബസിക്കോ യുഎഇ കോണ്‍സുലേറ്റിനോ ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. (CM Pinarayi vijayan canceled his UAE visit)
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണം നല്‍കണമെന്നുണ്ടെങ്കില്‍ അത് വിദേശകാര്യ മന്ത്രാലയം വഴിയോ കോണ്‍സുലേറ്റ് വഴിയോ നല്‍കണമായിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. രണ്ടിടങ്ങളിലും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഇതിനെ ഔദ്യോഗിക ക്ഷണമായി കാണാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഔദ്യോഗിക ക്ഷണമെന്ന നിലയില്‍ കാണാനാകാത്തതിനാല്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കുക എന്നത് അപ്രസക്തമായ കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫിസിനേയും സംസ്ഥാന സര്‍ക്കാരിനെയും ധരിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യാത്ര റദ്ദാക്കിയത്.
Story Highlights: CM Pinarayi Vijayan canceled his UAE visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here