Advertisement

മാലിന്യ പ്രതിസന്ധി; കൊച്ചിയിൽ സി.എൻ.ജി പ്ലാൻ്റ് നിർമ്മിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

May 3, 2023
Google News 2 minutes Read

മാലിന്യ പ്രതിസന്ധി പരിഹരിക്കാൻ കൊച്ചിയിൽ സി.എൻ.ജി പ്ലാൻ്റ് നിർമ്മിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ബി.പി.സി.എൽ നിർമ്മാണ ചിലവ് വഹിക്കും. ബി.പി.സിഎല്ലുമായി ഇക്കാര്യം തത്വത്തിൽ ധാരണയായി.
ഒരു കൊല്ലത്തിനകം പ്ലാൻ്റ് സ്ഥാപിക്കും. കൊച്ചിയിലെ മാലിന്യ നീക്കത്തിലെ നിർണായക ചുവടുവയ്‌പ്പാകും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള മാലിന്യ നീക്കം വിവിധ ഏജൻസികളുമായി ഇടക്കാല സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിച്ചു.2024 മാർച്ച് മാസത്തിനകം മാലിന്യ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം വേണമെന്നും മാലിന്യ സംസ്കരണത്തിൽ നവീന സംസ്കാരം രൂപപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും ജൂൺ 5-ന് മുൻപ് ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.2016 മുതൽ മാലിന്യ സംസ്കരണ രംഗത്ത് പുതിയ ചുവടുവയ്പ്പുകൾ നടത്തുകയാണ്. അതിൽ ഹരിത കേരള മിഷൻ ഏറ്റവും ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: CNG plant will be built in Kochi, MB Rajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here