കൊയിലാണ്ടികൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ദമ്മാം ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

നന്മയിലൂടെ സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച്, ഇന്ത്യക്ക് അകത്തും പുറത്തുമായി പതിനൊന്ന് ചാപ്റ്ററുകളിലായി ഒന്നര ലക്ഷത്തിലധികം വരുന്ന മെമ്പര്‍മരുടെ സൗഹൃദ വേദിയായ കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മിറ്റിയുടെ ഒമ്പതാമത്തെ ചാപ്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ദമ്മാം ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. (Koilandikootam Global Community Dammam Chapter Elected Officers)
ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമത്തില്‍ പ്രസിഡന്റ് എ. പി. അമീര്‍അലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടികൂട്ടം റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി.പി. ജയരാജന്‍ സ്വാഗതം പറഞ്ഞു. ടി. പി. ജയരാജനാണ് മുഖ്യ രക്ഷാധികാരി.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
എ. പി. അമീര്‍ അലി കൊയിലാണ്ടിയെ പ്രസിഡന്റ്റായും ജനറല്‍ സെക്രട്ടറിയായി റിയാസ് വി. പി.യെയും വിഷ്ണു ഉള്ളിയേരിയെ ട്രഷററായും തെരെഞ്ഞെടുത്തു. നൗഫല്‍ എസ്സ് എം ആണ് ഓര്‍ഗനൈസിങ് സെക്രട്ടറി. മറ്റു ഭാരവാഹികളായി പത്മരാജന്‍, നാസര്‍ നടുവണ്ണൂര്‍, ജിതിന്‍ രാജ് (വൈസ് പ്രസിഡന്റ്മാര്‍) സാലിഹ് ഖാദര്‍,ഹനീഷ് ഉള്ളിയേരി,അയ്യൂബ്(ജോയിന്റ് സെക്രട്ടറിമാര്‍) നാസര്‍ കാവില്‍ (ഉപദേശക സമിതി ജനറല്‍ കണ്‍വീനര്‍,ഫൈസല്‍ കൊടുമ (ജോയിന്റ് കണ്‍വീനര്‍), ശബ്‌നാ നജീബ് (വനിത കോഡിനേറ്റര്‍) എന്നിവരെയും തെരെഞ്ഞെടുത്തു.
Story Highlights: Koilandikootam Global Community Dammam Chapter Elected Officers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here