ചെന്നൈക്കെതിരെ ലക്നൗവിനു ബാറ്റിംഗ്; പരുക്കേറ്റ രാഹുൽ കളിക്കില്ല; ചെന്നൈയിൽ ദീപക് ചഹാർ തിരികെയെത്തി

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി ലക്നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. പരുക്കേറ്റ ക്യാപ്റ്റൻ കെഎൽ രാഹുൽ ഇന്ന് ലക്നൗവിൽ കളിക്കില്ല. പകരം മനൻ വോഹ്റ ടീമിലെത്തി. ആവേശ് ഖാനു പകരം മൊഹ്സിൻ ഖാനും ടീമിൽ ഇടം പിടിച്ചു. ചെന്നൈയിൽ ആകാശ് സിംഗിനു പകരം ദീപക് ചഹാർ കളിക്കും.
ടീമുകൾ:
Lucknow Super Giants : Kyle Mayers, Manan Vohra, Karan Sharma, Ayush Badoni, Marcus Stoinis, Nicholas Pooran, Krunal Pandya, Krishnappa Gowtham, Naveen-ul-Haq, Ravi Bishnoi, Mohsin Khan
Chennai Super Kings : Ruturaj Gaikwad, Devon Conway, Ajinkya Rahane, Moeen Ali, Shivam Dube, Ravindra Jadeja, MS Dhoni, Deepak Chahar, Matheesha Pathirana, Tushar Deshpande, Maheesh Theekshana
Story Highlights: lsg batting csk ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here