Advertisement

അഴിമതി മൂടി വെക്കാനാകില്ല; ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറച്ച് പ്രതിഷേധിച്ച് പി കെ ഫിറോസ്

May 3, 2023
2 minutes Read
pk-firost-protest-against-ai-camera-installation-scam

സംസ്ഥാന സർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. എഐ ക്യാമറ ക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറിച്ച് പ്രതീകാത്മക പ്രതിഷേധവുമായാണ് പികെ ഫിറോസ് സർക്കാരിനെതിരെ രംഗത്തെത്തിയത്.(pk firos protest against ai camera scam)

ട്രാഫിക് ക്യാമറയെ മുളകൊണ്ടുണ്ടാക്കിയ കൊട്ടകൊണ്ട് മറച്ച്, മൂടി വെക്കാനാകില്ല ഈ അഴിമതിയെന്ന കുറിപ്പോടെ ഫിറോസ് പ്രതിഷേധത്തിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചു. കൊച്ചിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിന്‍റെ കൊട്ട കൊണ്ടുള്ള പ്രതിഷേധം.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

പുതിയ പ്രതിഷേധ രീതി പികെ ഫിറോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് സർക്കാരിനെതിരെ മുസ്ലീം ലീഗും പ്രതിഷേധം കടുപ്പിച്ചിരിക്കുകയായാണ്. യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാക പ്രതിഷേധങ്ങളാണ് നടക്കുന്നത്.

അതേസമയം ഐഐ ക്യമറ ഇടപാടിൽ സർക്കാരും കെൽട്രോണും എസ്ആർഐടിയും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നും ഉപകരാറുകള്‍ കൊടുക്കാന്‍ പാടില്ലെന്ന് ടെന്‍ഡര്‍ ഡോക്യുമെന്റിലെ വ്യവസ്ഥ ലംഘിച്ച് 2020 ഒക്ടോബറില്‍ കെല്‍ട്രോണും എസ്.ആര്‍ഐ.ടിയും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഈ കാരാര്‍ അനുസരിച്ച് പ്രസാഡിയോ, അല്‍ഹിന്ദ് എന്നീ കമ്പനികളുമായി എസ്.ആര്‍ഐ.ടി കണ്‍സോര്‍ഷ്യം രൂപീകരിച്ചു. അല്‍ഹിന്ദ് പിന്നീട് ഇതില്‍ നിന്നും പിന്‍മാറിയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: pk firos protest against ai camera scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top