Advertisement

തെലങ്കാന തെരഞ്ഞെടുപ്പ് 2023: രാജാ സിംഗിന് ബിജെപി ടിക്കറ്റ് ലഭിക്കാൻ സാധ്യതയില്ല

May 3, 2023
Google News 2 minutes Read

സസ്പെൻഷനിലായ ഗോഷാമഹൽ എംഎൽഎ ടി രാജ സിംഗ് തെലങ്കാന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. തീപ്പൊരി ഹിന്ദുത്വ എംഎൽഎക്ക് സഹീറാബാദിൽ നിന്ന് അടുത്ത വർഷം ലോക്‌സഭാ ടിക്കറ്റ് നൽകാനാണ് സാധ്യതയെന്നാണ് വിവരം.

അന്തരിച്ച മുൻ കോൺഗ്രസ് മന്ത്രി മുകേഷ് ഗൗഡിന്റെ മകൻ എം വിക്രം ഗൗഡ് ബിജെപിയുടെ ഗോഷാമഹൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാമനവമി ദിവസം നടത്തിയ റോഡ് ഷോയിൽ രാജാ സിംഗ് പ്രസം​ഗിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് രാജാ സിംഗിനെ ബിജെപി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. പ്രസം​ഗത്തിൽ മുസ്ലീം സമൂഹത്തെ അപമാനിക്കുന്ന തരം പ്രസ്താവനകളുംരാജാ സിംഗ് നടത്തി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്നും രാജാ സിംഗ് പ്രസ്താവന നടത്തി. തുടർന്ന് തെലങ്കാന പൊലീസ് രാജാ സിംഗിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

അതിനിടെ ‘പാർട്ടി തനിക്ക് അവസരം നൽകാൻ തീരുമാനിച്ചാൽ ബിജെപിയിലെ ശക്തനായ മത്സരാർത്ഥിയായിരിക്കും താനെന്ന് മുകേഷ് ഗൗഡിന്റെ മകൻ എം വിക്രം ഗൗഡ് പറഞ്ഞതായാണ് റിപ്പോർട്ട്.

അതേസമയം 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സഹീറാബാദ് സീറ്റിൽ നിന്നാണ് രാജാ സിംഗ് മത്സരിക്കുക. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സസ്പെൻഷൻ പിൻവലിക്കുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. തെലങ്കാനയിൽ നിന്നുള്ള മറ്റ് ബിജെപി നേതാക്കളും രാജാ സിംഗിന്റെ സസ്‌പെൻഷൻ നീക്കണമെന്നുള്ള ആവശ്യം ഉയർത്തിയിട്ടുണ്ട്.മാത്രമല്ല അദ്ദേഹത്തിന്റെ സസ്പെൻഷന് പിൻവലിക്കണമെന്ന് പാർട്ടിക്കുള്ളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.

Read Also: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലിം സംവരണം അവസാനിപ്പിക്കും; അമിത് ഷാ

Story Highlights: Telangana election 2023: Raja Singh unlikely to get BJP ticket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here