Advertisement

ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരം: യുകെ സംഘം ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

May 3, 2023
Google News 2 minutes Read
UK team met with Health Minister Veena George

യുകെയിലെ ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യു.കെ പ്രതിനിധി സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. നോര്‍ക്ക യു.കെ കരിയര്‍ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം സെക്രട്ടറിയേറ്റില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വീണാ ജോര്‍ജും സംഘവും യുകെയില്‍ നടത്തിയ ചര്‍ച്ചകളുടെ അനുബന്ധമായാണ് സംഘം കേരളത്തിലെത്തിയത്. യുകെയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്നും ഇത്രയും സീനിയര്‍ പ്രധിനിധികള്‍ ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. (UK team met with Health Minister Veena George)

ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരമൊരുക്കാന്‍ തടസമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി സംഘത്തോട് അഭ്യര്‍ത്ഥിച്ചു. യുകെയില്‍ ദന്തിസ്ട്രി പ്രാക്ടീസ് ചെയ്യുന്നതിന് ജനറല്‍ ദന്തല്‍ കൗണ്‍സില്‍ നടത്തുന്ന ഓവര്‍സീസ് രജിസ്‌ട്രേഷന്‍ എക്‌സാം അഥവാ ഒ.ആര്‍.ഇ വിജയിക്കേണ്ടതായിട്ടുണ്ട്. വര്‍ഷാവര്‍ഷം നൂറുകണക്കിന് ബിഡിഎസ്, എംഡിഎസ് ബിരുദധാരികള്‍ ഒ.ആര്‍.ഇ യില്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഒ.ആര്‍.ഇയ്ക്ക് കൂടുതല്‍ സ്ലോട്ടുകള്‍ അനുവദിക്കുക, എക്‌സാം ഫീസ് മെഡിക്കല്‍ മേഖലയിലെ ലൈസന്‍സിംഗ് എക്‌സാമായ പ്ലാബിന് സമാനമായി കുറയ്ക്കുക, പാര്‍ട്ട് ഒന്ന് എക്‌സാമിന്റെ കേന്ദ്രം കേരളത്തില്‍ അനുവദിക്കുക എന്നിവയാണ് പ്രധാനമായി സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടത്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

യുകെ സര്‍ക്കാരിനോട് ചര്‍ച്ച ചെയ്ത് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് യുകെ സംഘം അറിയിച്ചു. യുകെയില്‍ ധാരാളം ദന്തിസ്റ്റുകളെ ആവശ്യമാണ്. ഈ മെഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ ധാരാളം ദന്തിസ്റ്റുകള്‍ക്ക് അവസരം ലഭിക്കുകയും ദന്ത ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്യും. ഫാര്‍മസി, പ്രൈമറി കെയര്‍, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളിലെ കുടിയേറ്റ പ്രശ്ങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. യുകെ സംഘം സംസ്ഥാനത്തെ വിവിധ ദന്തല്‍ കോളജുകള്‍, ദന്തല്‍ ക്ലിനിക്കുകള്‍, ദന്തല്‍ ലാബുകള്‍ എന്നിവ സന്ദര്‍ശിക്കും.

Story Highlights: UK team met with Health Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here