Advertisement

ജില്ലാ നേതൃത്വവുമായി തര്‍ക്കങ്ങള്‍; സിപിഐഎം എറണാകുളം ജില്ലാ ഓഫിസ് സെക്രട്ടറിയെ മാറ്റി

May 4, 2023
Google News 2 minutes Read
CPIM changed Ernakulam office secretary

സിപിഐഎം ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ഓഫീസ് സെക്രട്ടറിയെ നീക്കി സിപിഐഎം. എറണാകുളം ജില്ലാ കമ്മറ്റി അംഗമായ ഓഫീസ് സെകട്ടറി ചന്ദ്രശേഖരനെയാണ് ചുമതലകളില്‍ നിന്ന് നീക്കിയത്. ജില്ലാ നേതൃത്വവുമായി ചന്ദ്രശേഖരന്‍ അകല്‍ച്ചയിലായതാണ് കാരണം. എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിന് ലെനിന്‍ സെന്ററിന്റെ പുതിയ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. ( cpim changed Ernakulam office secretary)

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനുമായുള്‍പ്പെടെ കുറച്ചുകാലമായി ചന്ദ്രശേഖരന്‍ അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റിയില്‍ തര്‍ക്കങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.

Story Highlights: CPIM changed Ernakulam office secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here