‘കർണാടകത്തിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും’; കെ. സി. വേണുഗോപാൽ

കർണാടകത്തിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. കർണാടകത്തിൽ ബിജെപിയുടെ വർഗ്ഗീയ ധ്രുവീകരണ ശ്രമം വിലപ്പോവില്ല എന്ന് അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രശ്നങ്ങളും ബിജെപി സർക്കാരിന്റെ അഴിമതിയുമാണ് ചർച്ചയാവുക. സംസ്‌ഥാന നേതൃത്വത്തെ വിശ്വാസമില്ലാത്തതിനാലാണ് പ്രധാനമന്ത്രിയും കൂട്ടരും ക്യാമ്പ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. K. C. Venugopal confident Congress winning majority in Karnataka
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയുടെ വരവ് കോൺഗ്രസിന് പ്രശ്നമല്ല.കാരണം, സംസ്ഥാന വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാവുക. രാജ്യത്ത് വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കാതെ പ്രധാനമന്ത്രി അഴിമതിയെ പറ്റി സംസാരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മുഖ്യമന്ത്രിയെ സംബന്ധിച്ച് ചർച്ച മുന്നണിയിൽ നിലവിലില്ല എന്നും തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡ് തീരുമാനമെടുക്കും എന്നും കെ. സി. വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
കർണാടകയിൽ ബിജെപിയുടെ സംവരണ രാഷ്ട്രീയത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. 50% സംവരണ പരിധി 70% ആക്കി ഉയർത്തുമെന്നും മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു. സംഘപരിവാർ സംഘടന ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് പ്രകടന പത്രികയിലുണ്ട്.
Story Highlights: K. C. Venugopal confident Congress winning majority in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here