Advertisement

കണ്ണൂരിൽ കളിത്തോക്ക് ചൂണ്ടി കവർച്ച; ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

May 4, 2023
Google News 2 minutes Read
Robbery with toy gun at Kannur accused arrested

കണ്ണൂർ പേരട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കളിത്തോക്ക് ചൂണ്ടി കവർച്ച. ഒരു ലക്ഷം രൂപ സ്ഥാപനത്തിൽ നിന്ന് കവർച്ച ചെയ്ത യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി. പേരട്ട സ്വദേശി അബ്ദുൾ ഷുക്കൂർ ആണ് പൊലീസിന്റെ പിടിയിലായത്.(Robbery with toy gun at Kannur accused arrested)

പേരട്ട ടൗണിൽ പ്രവർത്തിക്കുന്ന ആശ്രയ ഫിനാൻസേഴ്സ് എന്ന സ്ഥാപനത്തിൽ വൈകിട്ട് നാലരയോടെയാണ് ഷുക്കൂർ എത്തിയത്. ഇരുചക്രവാഹനത്തിൽ ,സ്ഥലത്തെത്തിയ പ്രതി സ്ഥാപനത്തിലേക്ക് കയറി അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് ഡ്രോയറിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയായിരുന്നു. തുടർന്ന് പ്രതി സ്കൂട്ടറിൽ കയറി രക്ഷപെടാൻ ശ്രമിച്ചു.

Read Also: 13കാരന് നേരെ ലൈം​ഗികാതിക്രമം; മലപ്പുറത്ത് മ​ദ്രസ അധ്യാപകന് 32 വർഷം കഠിന തടവ്

ഇതിനിടെ ജീവനക്കാരി ബഹളം വച്ചതോടെ തൊട്ടടുത്ത കടകളിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയിലാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത് കളിത്തോക്കാണെന്ന് മനസിലായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Story Highlights: Robbery with toy gun at Kannur accused arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here