യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി വിഷ്ണു സത്യൻ പിടിയിൽ
പയ്യോളിയിൽ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. തിക്കോടി സ്വദേശി വിഷ്ണു സത്യനാണ് പൊലീസിന്റെ പിടിയിലായത്. ബോംബെയില്‍ നിന്ന് നേത്രാവതി ട്രെയിനില്‍ വടകര വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പരാതി നൽകിയതോടെ പ്രതി ആദ്യം കന്യാകുമാരിയിലേക്കും അവിടെ നിന്നും ബോംബേയിലേക്കും കടന്നിരുന്നു.
വിഷ്ണു സത്യനെതിരെ പ്രദേശവാസികളായ സ്ത്രീകളാണ് പരാതി നൽകിയത്. മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹിമാധ്യങ്ങളിലെ അശ്ലീല സൈറ്റുകളിലാണ് യുവാവ് പ്രചരിപ്പിച്ചത്. പണം വാങ്ങിയ ശേഷം ചിത്രങ്ങളും വിവരങ്ങളും നൽകിയെന്നാണ് വിവരം. പരാതിയുമായി കൂടുതൽ പേർ രംഗത്ത് വന്നതോടെ തിക്കോടി സ്വദേശിയായ ശങ്കരനിലയത്തിൽ വിഷ്ണു സത്യൻ ഒളിവിൽ പോവുകയായിരുന്നു.
Story Highlights: Accused arrested who morphed and circulated women’s pictures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here