അരിക്കൊമ്പൻ തമിഴ്‌നാട് ജനവാസ മേഖലയിൽ എത്തി; ദൃശ്യങ്ങൾ ട്വന്റിഫോറിന്

ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ട അരിക്കൊമ്പൻ തമിഴ്‌നാട് ജനവാസ മേഖലയിൽ എത്തി. ശ്രീവല്ലി പുത്തൂർ മേഘമല കടുവ സങ്കേതത്തിനോട് ചേർന്നുള്ള മണലാറിലാണ് അരിക്കൊമ്പനേ കണ്ടത്. അതേസമയം ഇന്ന് രാവിലെ ലഭിച്ച സിഗ്‌നൽ അനുസരിച്ച് പെരിയാർ കടുവ സങ്കേതത്തിൽ അരികൊമ്പൻ തിരിച്ചെത്തി. ( arikomban spotted as tamil nadu residential area )
ഇന്നലെ രാവിലെ മുതൽ ഉച്ച വരെ മണലാർ ഭാഗത്ത് അരിക്കൊമ്പൻ ഉണ്ടായിരുന്നു. ഇതിനിടയിൽ ആണ് കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയത്. ഈ മേഖലയിൽ നിന്ന് രാവിലെ സിഗ്‌നൽ കിട്ടിയതോടെ കേരള വനം വകുപ്പ് തമിഴ്‌നാടിനെ വിവരം അറിയിച്ചിരുന്നു. ഇതോടെ വനപാലകർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. വനപാലകർ ആനയെ നേരിട്ട് കാണുകയും ചെയ്തും. മണലാർ എസ്റ്റേറ്റിലെ തെയില തോട്ടത്തിൽ വച്ചാണ് തൊഴിലാളികളും ആനയെ കണ്ടത്
അരികൊമ്പനെ കണ്ടതിനാൽ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർക്ക് വനം വകുപ്പ് നിർദേശം നൽകിയിരുന്നു. രാത്രി യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേ സമയം ഇന്ന് രാവിലെ ലഭിച്ച ജീപി എസ് കോളർ സിഗ്‌നൽ പ്രകാരം കേരളത്തിലെ പെരിയാർ റേഞ്ചിലെ വന മേഖലയിലാണ് അരിക്കൊമ്പൻ ഉള്ളത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ തമിഴ്‌നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Story Highlights: arikomban spotted as tamil nadu residential area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here