Advertisement

കാറിന്റെ സൺറൂഫിൽ മൂന്ന് കുട്ടികളെ ഇരുത്തി സാഹസിക യാത്ര; വിഡിയോ പുറത്ത്

May 5, 2023
Google News 2 minutes Read
children sat on running car sunroof kundamangalam

ഓപ്പൺ വിൻഡോയിലൂടെ കാറിന് മുകളിൽ മൂന്ന് കുട്ടികളെ ഇരുത്തി അപകടകരമായ ഡ്രൈംവിംഗ്. ദേശീയപാതയിൽ കുന്ദമംഗലത്തിന് സമീപമാണ് സംഭവം. കൊടുവള്ളി സ്വദേശിയുടെതാണ് വാഹനം. KL 57 X 7012 എന്ന വാഹനത്തിലാണ് സാഹസിക യാത്ര. പിന്നാലെ വന്ന യാത്രക്കാർ പകർത്തിയ ദ്യശ്യങ്ങളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ( children sat on running car sunroof kundamangalam )

പല സമയങ്ങളിലും ഈ വാഹനത്തെ മറികടന്നുകൊണ്ട് അപകട മുന്നറിയിപ്പ് നൽകാൻ വേണ്ടി മറ്റ് യാത്രക്കാർ ശ്രമിച്ചിരുന്നു. എന്നാൽ അമിതവേഗത മൂലം ഈ വാഹനത്തെ എത്തിപ്പിടിക്കാൻ സാധിച്ചില്ലെന്നാണ് മറ്റു വാഹന യാത്രക്കാർ പറയുന്നത്.

നിരവധി വളവും തിരിവും ഉണ്ടായിരുന്ന പാതയിലൂടെയായിരുന്നു കുട്ടികളെ സൺറൂഫിൽ ഇരുത്തിയുള്ള യാത്ര. പെട്ടെന്നൊരു ബ്രേക്ക് പിടിക്കേണ്ട സാഹചര്യം കൂടി വന്നാൽ പോലും ഈ കുട്ടികൾ താഴെ വീഴാനുള്ള ഒരു സാധ്യതയുണ്ടായിരുന്നുവെന്ന് വാഹന യാത്രക്കാർ പറയുന്നു. എന്താണെങ്കിലും മോട്ടോർ വാഹന വകുപ്പ് സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് തന്നെ കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Story Highlights: children sat on running car sunroof kundamangalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here