Advertisement

സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു

May 5, 2023
Google News 1 minute Read

സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 21 നാണ് സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. അധ്യാപകർ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരാഴ്ച അധികൃതർ വിവരം മറച്ചുവെച്ചു. കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്.

Story Highlights: school bus driver rape student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here