തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 221 കിലോ കഞ്ചാവ് പിടികൂടി

തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും, നെടുപുഴ പോലീസും ചേർന്നാണ് കഞ്ചാവ് കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്തത്. 221 kg of ganja confiscated in big drug bust in Thrissur
രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ ചിയ്യാരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. ചിയ്യാരം സ്വദേശി അലക്സ്, ആലപ്പുഴ പനവള്ളി സ്വദേശി പ്രിവീണരാജ്, പൂവ്വത്തൂർ സ്വദേശി റിയാസുദ്ദീൻ, കാട്ടൂർ സ്വദേശി ജേക്കബ് ജോസഫ് എന്നിവരാണ് പിടിയിലായത്. ഒറീസ്സയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
Read Also: കൊല്ലത്ത് സ്പിരിറ്റ് വേട്ട: പിടികൂടിയത് 211 ലിറ്റർ സ്പിരിറ്റ്
തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ ആവശ്യകാർക്ക് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പിടിയിലായവർ നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടവരാണെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ അങ്കിത്ത് അശോക് പറഞ്ഞു. പ്രതികൾക്ക് കഞ്ചാവ് വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകിയവരേയും പിടികൂടുമെന്ന് കമ്മീഷ്ണർ വ്യക്തമാക്കി. കേസിൽ ഇനിയും പ്രതികളുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും കമ്മീഷ്ണർ അറിയിച്ചു.
Story Highlights: 221 kg of ganja confiscated in big drug bust in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here