Advertisement

നടി അപൂര്‍വ ബോസ് വിവാഹിതയായി; രജിസ്റ്റർ വിവാഹമെന്ന് താരം

May 6, 2023
Google News 2 minutes Read
Actress Apoorva Bose got married legally

നടി അപൂര്‍വ ബോസ് വിവാഹിതയായി.രജിസ്റ്റര്‍ വിവാഹം ആയിരുന്നു. വിവാഹ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ധിമാന്‍ തലപത്രയാണ് വരന്‍. മലര്‍വാടി ആട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായി.(Actress Apoorva Bose got married legally)

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ‘‘നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി’’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് രജിസ്റ്റര്‍ ചെയ്യുന്ന ചിത്രം പങ്കുവച്ചത്. വളരെ ചുരുങ്ങിയ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

അപൂര്‍വയുടെ അടുത്ത സുഹൃത്താണ് ധിമന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ ഇപ്പോള്‍ താമസം. അവിടെ യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ.

Story Highlights: Actress Apoorva Bose got married legally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here