Advertisement

എ ഐ ക്യാമറ വിവാദം; സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരും; കെൽട്രോൺ വെള്ളാന; കെ മുരളീധരൻ

May 6, 2023
Google News 2 minutes Read
k muraleedharan against pinarayi vijayan on ai camera

എ ഐ ക്യാമറ വിവാദത്തില്‍ സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് കെ മുരളീധരൻ. ജുഡീഷ്യൽ അന്വേഷണത്തിന് കോടതിയെ സമീപിക്കും. ചർച്ചകൾ നടക്കുന്നുണ്ട്. കെൽട്രോൺ അടച്ചുപൂട്ടണം. കെൽട്രോൺ വെള്ളാനയെന്ന് കെ മുരളീധരൻ പറഞ്ഞു.(K Muraleedharan against pinarayi vijayan on ai camera)

എ ഐ ക്യാമറ വിവാദത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ന്യായീകരിച്ച എ കെ ബാലനെയും കെ മുരളീധരന്‍ പരിഹസിച്ചു .സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്‍റെ വാദം.ബാലന്‍റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് എഐ ക്യാമറ വിവാദത്തില്‍ അഭിപ്രായം പറയുകയെന്നായിരുന്നു എകെ ബാലന്‍റെ ന്യായീകരണം. മുഖ്യമന്ത്രി ഇടപെട്ടുവെന്ന് അപ്പോൾ പറയും. പ്രതികരിക്കാതെ ഇരുന്നാൽ എന്തോ ഒളിച്ചുവെക്കുന്നുവെന്ന് പറയും. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കണോ വേണ്ടയോ എന്നൊക്കെ വരട്ടെ. ഇപ്പോൾ പലതും വരുന്നുണ്ടല്ലോ. എല്ലാം കലങ്ങിത്തെളിയട്ടെയെന്നും ബാലന്‍ പറഞ്ഞു.

Story Highlights: K Muraleedharan against pinarayi vijayan on ai camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here