Advertisement

മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടയാള്‍ക്ക് ഓടിരക്ഷപെടുന്നതിനിടെ പരുക്ക്

May 6, 2023
Google News 3 minutes Read
Old man injured while running away from elephant attack

പാലക്കാട് മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരുക്ക്. ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോകുമ്പോഴാണ് ആനയുടെ മുന്നില്‍ പെട്ടത്. കരടിയോട് സ്വദേശി ചന്ദ്രനാണ് പരുക്കേറ്റത്. താടിയെല്ലിന് പരുക്കേറ്റ ചന്ദ്രന്റെ പല്ലുകളും ഇളകിയിട്ടുണ്ട്.(Old man injured while running away from elephant attack)

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മലമ്പുഴ ഡാം പരിസരത്തേക്ക് മീന്‍ പിടിക്കാന്‍ പോകുമ്പോഴാണ് ചന്ദ്രന്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഓടിയടുക്കാന്‍ ശ്രമിക്കുന്ന കൊമ്പനെ കണ്ട് പരിഭ്രാന്തനായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ചന്ദ്രന് പരുക്കേല്‍ക്കുകായിരുന്നു.

Read Also: അരിക്കൊമ്പന്‍ തമിഴ്‌നാട് ജനവാസ മേഖലയില്‍; കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചു

ഇന്നലെയും ഡാം പരിസരത്ത് മീന്‍ പിടിക്കാന്‍ പോയയാള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടിരുന്നു. ഇന്നലെ ഡാം പരിസരത്ത് കണ്ടെത്തിയ പിടി പതിനാലാമനാണോ ചന്ദ്രനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല.

Story Highlights: Old man injured while running away from elephant attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here