Advertisement

ഹിറ്റായി വന്ദേഭാരത്; ആറ് ദിവസത്തെ ടിക്കറ്റ് കളക്ഷന്‍ 2.70 കോടി, ശരാശരി ബുക്കിങ് 235%

May 6, 2023
Google News 3 minutes Read
Vande bharat kerala ticket collection for six days hit

രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്‌സ്പ്രസായി കേരളത്തിന്റെ വന്ദേഭാരത് ട്രെയിന്‍. തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടില്‍ ഇരട്ടിയിലധികം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിലൂടെയാണ് ഒക്യുപെന്‍സി റേറ്റില്‍ വന്ദേഭാരത് ഒന്നാമതെത്തിയത്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 203 ശതമാനവും ആകെ ഒക്യുപെന്‍സി റേറ്റ് 215മാണ്. ആറ് ദിവസത്തെ മാത്രം ടിക്കറ്റ് കളക്ഷന്‍ 2 .70 കോടിയായെന്നും റെയില്‍വേ അറിയിച്ചു.(Vande bharat kerala ticket collection for six days hit)

കോയമ്പത്തൂര്‍-ചെന്നൈ വന്ദേഭാരതും സെക്കന്തരാബാദ്-തിരുപ്പതി വന്ദേഭാരത് എസ്‌ക്പ്രസുമാണ് കേരളത്തിന് പിറകില്‍ ഒക്യുപെന്‍സി റേറ്റിങ്ങില്‍ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹി-അജ്‌മേര്‍ റൂട്ടും ബിലാസ്പുര്‍-നാഗ്പുര്‍ റൂട്ടും ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ വന്ദേഭാരതിന് ഒക്യുപെന്‍സി റേറ്റ് വളരെ കുറവാണ്. യഥാക്രമം 48 ഉം 52ഉം ശതമാനമാണ് ഇവിടങ്ങളിലെ റേറ്റ്.

ഒക്യുപ്പന്‍സി നിരക്ക് കുറവുള്ള സര്‍വീസുകളില്‍ 16 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ 8കോച്ച് സര്‍വീസായി കുറയ്ക്കും. 100 ശതമാനത്തിലധികം ഒക്യുപെന്‍സി നിരക്കില്‍ ഓടുന്ന 8 കോച്ച് ട്രെയിനുകള്‍ കൂടുതല്‍ കോച്ചുകളോടെ സജ്ജീകരിക്കും. ഈ നീക്കം കേരളത്തിന് ഗുണകരമാകും.

Story Highlights: Vande bharat kerala ticket collection for six days hit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here