Advertisement

റെക്കോർഡുകൾ സൃഷ്ടിച്ച് കോലി; ബാംഗ്ലൂരിനെതിരെ ഡൽഹിക്ക് 182 വിജയലക്ഷ്യം

May 6, 2023
Google News 3 minutes Read
Images of Virat Kohli and Faf du plesis

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 182 വിജയലക്ഷ്യം. ഡൽഹിയിലെ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തെരഞ്ഞെടുക്കയായിരുന്നു. 20 ഓവറുകളിൽ 4 വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ നേടിയത് 181 റണ്ണുകൾ. Virat Kohli Creates Records as RCB Sets 182 Target Against MI

റെക്കോർഡുകൾ നിറഞ്ഞതായിരുന്നു ഇന്നത്തെ ആദ്യ ഇന്നിംഗ്സ്. ഐപിഎൽ ചരിത്രത്തിൽ 7000 റണ്ണുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് കോലി നേടിയെടുത്തു. കൂടാതെ ഇന്നത്തെ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ കോലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. 46 പന്തുകളിൽ നിന്നും 55 റണ്ണുകൾ നേടിയ താരം നേടിയത് തന്റെ ഐപിഎൽ കരിയറിലെ അമ്പതാമത് സെഞ്ച്വറി.

കോലിയോടൊപ്പം മറുവശത്ത് നിന്ന് ക്യാപ്റ്റൻ ഡു പ്ലെസിസ് തകർത്തടിച്ചപ്പോൾ ആദ്യ ഓവറുകളിൽ ടീമിന്റെ റൺ നിരക്ക് ഉയർന്നു. ഈ സീസണിൽ 500 റൺസുകൾ നേടുന്ന ആദ്യ ബാറ്ററായി ഡു പ്ലെസിസ് മാറി. പതിനൊന്നാം ഓവറിൽ മിച്ചൽ മാർഷിന്റെ പന്തിൽ ഡു പ്ലെസിസി പുറത്തായതോടെ മാക്‌സ്‌വെൽ കളിക്കളത്തിൽ എത്തി. എന്നാൽ, മാർഷിന്റെ അടുത്ത പന്തിൽ മാക്‌സ്‌വെൽ ഗോൾഡൻ ഡക്കായി പുറത്തായി.

Read Also: ചരിത്രമെഴുതി വിരാട് കോലി; ഐപിഎല്ലിൽ 7000 റൺസ് നേടുന്ന ആദ്യ താരം

എന്നാൽ, മാക്സ്വെല്ലിന് ശേഷമെത്തിയ മഹിപാൽ ലോംറോർ തകർപ്പൻ അടികളുമായി കളി കയ്യിലെടുത്തു. 29 പന്തിൽ നിന്ന് 54 റൺസ് എടുത്ത് താരം അർദ്ധ ശതകം കടന്നു. 16 ആം ഓവറിൽ മുകേഷ് കുമാറിന്റെ പന്തിൽ കോലി പുറത്തായി. തുടർന്ന് ദിനേശ് കാർത്തിക് കളികളത്തിലെത്തി. 9 പന്തിൽ 11 റണ്ണുകൾ മാത്രമെടുത്ത് താരം പുറത്തായി.

Story Highlights: Virat Kohli Creates Records as RCB Sets 182 Target Against MI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here