അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ആരാകും ആ ഭാഗ്യവാൻ?

കേരള സംസ്ഥാന ലോട്ടറി വകുപ്പ് എല്ലാ എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. 40 രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. ( Akshaya Lottery AK 598 May 7 )
ലോട്ടറിയുടെ രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. നാലാം സമ്മാനം അയ്യായിരം രൂപയും അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം നൂറ് രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി 8,000 രൂപയാകും ലഭിക്കുക.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 40 രൂപയാണ് അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് വില.
Story Highlights: Akshaya Lottery AK 598 May 7
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here