Advertisement

ബഹ്‌റൈനിൽ ഭക്ഷണവിതരണ സ്ഥാപനങ്ങൾക്ക് കർശന പെരുമാറ്റ ചട്ടങ്ങൾ വരുന്നു

May 7, 2023
Google News 2 minutes Read
Bahrain comes under strict code of conduct for food distribution

ബഹ്‌റൈനിലെ ഭക്ഷണവിതരണ സ്ഥാപനങ്ങൾക്ക് കർശന പെരുമാറ്റ ചട്ടങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സർക്കാർ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാണെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദേൽ ഫഖ്രോ വ്യക്തമാക്കി. ഭക്ഷണവിതരണ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനെക്കുറിച്ചുള്ള ശൂറ കൗൺസിൽ അംഗം ഡോ. ബസ്സം ആൽബിൻ മുഹമ്മദിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യവസായ വാണിജ്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: കണ്ണൂര്‍ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ മെയ്ദിനാഘോഷം നടന്നു

വാണിജ്യ, മുനിസിപ്പാലിറ്റി വകുപ്പുകളുടെ മാനദണ്ഡങ്ങളും സുരക്ഷാ നിയമങ്ങളും പാലിച്ചായിരിക്കണം ഭക്ഷണവിതരണ സേവനങ്ങൾ. കൂടാതെ വിതരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ഗതാഗത മന്ത്രാലയത്തിന്റെ പ്രത്യേക നിയന്ത്രണങ്ങളും പാലിക്കണം.ഒ പ്പം തന്നെ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ബൈക്കിൽ ഡെലിവറി നടത്തുന്ന ഡെലിവറി മേഖലയിൽ ജോലിചെയ്യുന്നവർക്ക് മനസ്സിലാക്കുന്നതിനായി അവർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന റോഡുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

ഇതിന് മുൻപ് തുടർച്ചയായ ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രാലയ൦ ഡെലിവറി സർവീസ് നടത്തുന്നവർക്ക് റോഡ് നിയങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. പുതിയ തിരുമാനങ്ങൾക്കൊപ്പം പ്രധാന ഹൈവേകളിൽ സ്പീഡ് കാമറകൾ സ്ഥാപിച്ച കാര്യം ബോധവത്കരണ ക്ലാസിൽ ഓർമ്മിപ്പിക്കുകയും ചെയ്തു. ഇവയിലൂടെ നിയമലംഘകരെ കണ്ടത്തിയാൽ അവരിൽ നിന്നും കനത്ത പിഴ ഈടാക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിപ്പിൽ പറയുന്നുണ്ട്.

Story Highlights: Bahrain comes under strict code of conduct for food distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here