തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷേത്രത്തിന്റെ ചിത്രം; ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതർ

ക്ഷേത്രത്തിന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതർ. കർണാടകയിലെ ബെൽത്തങ്ങാടിയിലാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ബിജെപിയുടെ വാഹനം പിടിച്ചെടുത്തത്.(BJP’s campaign vehicle seized over displaying photo of temple)
ധർമ്മസ്ഥല ക്ഷേത്രത്തിന്റെ വാഹനമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. എൽഇഡി ലൈറ്റുകൾ പിടിപ്പിച്ച വാഹനത്തിൽ പ്രാചരണ പരസ്യങ്ങൾക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾക്കും ഒപ്പമാണ് ക്ഷേത്രവും ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർത്ഥി ഹരീഷ് പൂഞ്ചയുടെയും ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു.
അതേസമയം കർണാടകയിലെ സർക്കാരിന്റെ അഴിമതി നിരക്ക് ഉന്നയിച്ചുള്ള കോൺഗ്രസിന്റെ പത്ര പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് നൽകി. കർണാടകയിലേത് കമ്മീഷൻ സർക്കാർ ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം. ബിജെപി നേതാവ് ഓം പഥക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്.
Read Also: കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യും; സ്മൃതി ഇറാനി ട്വന്റിഫോറിനോട്
നാളെയാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. മെയ് പത്തിനാണ് വോട്ടെടുപ്പ്. ബംഗളൂരു മേഖലയിൽ ആകെ 28 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇവിടെ ബിജെപിക്ക് 15 എംഎൽഎമാരും കോൺഗ്രസിന് 12ഉം ജെഡിഎസിന് 1 ഉം എംഎൽഎമാരാണുള്ളത്.
Story Highlights: BJP’s campaign vehicle seized over displaying photo of temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here