ലഹരി ഉപയോഗം; സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ
സിനിമാക്കാരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ സ്വാഗതാർഹമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ. ചില തുറന്നു പറച്ചിലുകൾ ശ്രദ്ധയിൽപെട്ടു. ഷൂട്ടിങ് സെറ്റുകളിൽ പരിശോധന നടത്തും. ഷാഡോ പൊലീസിന്റെ സാന്നിധ്യം ഷൂട്ടിങ് സെറ്റുകളിൽ ഉണ്ടാകും.
പക്ഷെ ഇതുവരെ ആരിൽനിന്നും പരാതി ലഭിച്ചിട്ടില്ല. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് എടുക്കുന്നുണ്ട്. ആവശ്യമെങ്കിൽ പോലീസ് മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തിൽ എക്സൈസ് വിവരങ്ങൾ തേടുകയാണ്. താരസംഘടനയായ ‘അമ്മ’യിൽനിന്നടക്കം വിവരങ്ങൾതേടാനാണ് ശ്രമം.ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാൻ വിവിധ സിനിമാസംഘടനകൾ തീരുമാനിച്ച സാഹചര്യത്തിലാണ് എക്സൈസും അന്വേഷണം ശക്തമാക്കുന്നത്.
Read Also: തനിക്കൊപ്പം അഭിനയിച്ച നടൻ ലഹരിക്ക് അടിമ; ഭയം മൂലം മകനെ അഭിനയിക്കാൻ വിട്ടില്ലെന്ന് ടിനി ടോം
സിനിമാമേഖലയിൽ ലഹരി ഉപയോഗം കൂടിയത് നിർമാതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ ഒറ്റപ്പെടുത്താനും സിനിമാരംഗത്തുനിന്ന് മാറ്റിനിർത്താനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമാതാക്കൾ തേടിയിരുന്നു.
Story Highlights: Kochi City Commissioner will conduct inspections on film sets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here